Judges 20:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിലെയാദ്‍ദേശം ഉള്‍പ്പെടെ, ദാന്‍മുതല്‍ ബേര്‍-ശേബവരെയുള്ള ഇസ്രായേല്‍ജനമെല്ലാം ഏകമനസ്സോടെ മിസ്പായില്‍ സര്‍വേശ്വരസന്നിധിയില്‍ ഒന്നിച്ചുകൂടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം യിസ്രായേൽമക്കൾ ഒക്കെയും പുറപ്പെട്ടു ദാൻമുതൽ ബേർ-ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.
Malayalam 1992 MBSI
അനന്തരം യിസ്രായേല്‍മക്കള്‍ ഒക്കെയും പുറപ്പെട്ടു ദാന്‍ മുതല്‍ ബേര്‍--ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വന്നുകൂടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം ദാൻമുതൽ ബേർ-ശേബവരെയും, ഗിലെയാദ്ദേശത്തും ഉള്ള യിസ്രായേൽമക്കൾ ഒക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം യിസ്രായേൽമക്കളൊക്കെയും പുറപ്പെട്ട് ദാന്‍മുതൽ ബേര്‍-ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.
Malayalam Bible POC-ML 2013
ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവന്‍ ഇറങ്ങിത്തിരിച്ചു. ഗിലയാദുദേശക്കാരും ചേര്‍ന്നു. അവര്‍ ഏക മനസ്‌സോടെ മിസ്‌പായില്‍ കര്‍ത്താവിന്‍െറ മുമ്പില്‍ ഒരുമിച്ചുകൂടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ദാൻമുതൽ ബേർ-ശേബാവരെയും ഗിലെയാദുദേശത്തുമുള്ള ഇസ്രായേൽമക്കൾ എല്ലാവരും മിസ്പായിൽ യഹോവയുടെ സന്നിധിയിൽ ഏകമനസ്സോടെ വന്നുകൂടി.