Judges 20:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ട ഗിബെയാക്കാര്‍ പ്രവര്‍ത്തിച്ച നീചപ്രവൃത്തിക്കു പകരംവീട്ടാന്‍ അവര്‍ പോകുമ്പോള്‍ അവര്‍ക്കുവേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കേണ്ടത് ഇസ്രായേലിലെ ഒരോ ഗോത്രത്തില്‍നിന്നും നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിനു ആയിരം എന്ന ക്രമത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യിസ്രായേലിൽ പ്രവർത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവർക്കു വേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറ്റിൽ പത്തുപേരെയും ആയിരത്തിൽ നൂറുപേരെയും പതിനായിരത്തിൽ ആയിരംപേരെയും എടുക്കേണം.
Malayalam 1992 MBSI
അവര്‍ യിസ്രായേലില്‍ പ്രവര്‍ത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോള്‍ അവര്‍ക്കും വേണ്ടി ഭക്ഷണസാധനങ്ങള്‍ പോയി കൊണ്ടുവരുവാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ നൂറ്റില്‍ പത്തുപേരെയും ആയിരത്തില്‍ നൂറുപേരെയും പതിനായിരത്തില്‍ ആയിരംപേരെയും എടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്വത്തിനും പകരം ചെയ്യേണ്ടതിന് ജനം ബെന്യാമീൻ ദേശത്തെ ഗിബെയയിലേക്ക് ചെല്ലുമ്പോൾ,അവർക്ക് വേണ്ടി ഭക്ഷണസാധനങ്ങൾ ഒരുക്കുവാൻ യിസ്രായേൽ ഗോത്രങ്ങളിൽ നൂറിൽ പത്ത് പേരെയും ആയിരത്തിൽ നൂറ് പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യിസ്രായേലിൽ പ്രവര്‍ത്തിച്ച സകല വഷളത്തത്തിനും പകരം ചെയ്യേണ്ടതിന് ജനം ഗിബെയയിലേക്കു ചെല്ലുമ്പോള്‍ അവര്‍ക്കുവേണ്ടി ഭക്ഷണസാധനങ്ങള്‍ പോയി കൊണ്ടുവരുവാന്‍ യിസ്രായേൽഗോത്രങ്ങളിൽ നൂറിൽ പത്തു പേരെയും ആയിരത്തിൽ നൂറു പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം.
Malayalam Bible POC-ML 2013
ഇസ്രായേലിലെ ഓരോ ഗോത്രത്തിലും നിന്ന് നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിനു നമുക്ക് ആളുകളെ തിരഞ്ഞെടുക്കാം. ബഞ്ചമിന്‍ ഗോത്രത്തിലെ ഗിബെയാനഗരം ഇസ്രായേലില്‍ ചെയ്‌ത ക്രൂരകൃത്യത്തിനു പ്രതികാരം ചെയ്യാന്‍ ജനങ്ങള്‍ വരുമ്പോള്‍ ഈ തിരഞ്ഞെടുക്കപ്പെട്ടവര്‍ അവര്‍ക്കു ഭക്‌ഷണം കൊണ്ടുവരട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിന് നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിൽ നമുക്ക് ആളുകളെ തെരഞ്ഞെടുക്കാം. ബെന്യാമീൻഗോത്രത്തിലെ ഗിബെയാ നഗരം ഇസ്രായേലിൽ ചെയ്ത നീചകൃത്യത്തിനു പ്രതികാരംചെയ്യാൻ ജനം വരുമ്പോൾ ഈ തെരഞ്ഞെടുക്കപ്പെട്ടവർ അവർക്കു ഭക്ഷണം കൊണ്ടുവരട്ടെ.”