Judges 20:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ഇസ്രായേല്‍ഗോത്രക്കാര്‍ ബെന്യാമീന്‍ഗോത്രക്കാരുടെ ഇടയില്‍ ദൂതന്മാരെ അയച്ചു; അവരെ അറിയിച്ചു. “എത്ര ഹീനമായ പ്രവൃത്തിയാണു നിങ്ങളുടെ ഇടയില്‍ നടന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?
Malayalam 1992 MBSI
പിന്നെ യിസ്രായേല്‍ഗോത്രങ്ങള്‍ ബെന്യാമീന്‍ ഗോത്രത്തിലെങ്ങും ആളയച്ചുനിങ്ങളുടെ ഇടയില്‍ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ച്: “നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു അധർമ്മം നടന്നത് എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യിസ്രായേൽഗോത്രങ്ങള്‍ ബെന്യാമീന്‍ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നത് എന്ത്?
Malayalam Bible POC-ML 2013
ഇസ്രായേല്‍ഗോത്രങ്ങള്‍ ബഞ്ചമിന്‍ ഗോത്രത്തിലെങ്ങും ദൂതന്‍മാരെ അയച്ച്‌ അറിയിച്ചു: എത്ര ഘോരമായ തിന്‍മയാണു നിങ്ങളുടെയിടയില്‍ സംഭവിച്ചിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ഇസ്രായേൽ ഗോത്രങ്ങൾ ബെന്യാമീൻഗോത്രത്തിലെങ്ങും ദൂതന്മാരെ അയച്ച് അറിയിച്ചു: “എത്ര നീചമായ പാതകമാണ് നിങ്ങളുടെ ഇടയിൽ സംഭവിച്ചിരിക്കുന്നത്?