Judges 20:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്യാമീന്‍ഗോത്രക്കാര്‍ ഒഴികെയുള്ള ആയുധധാരികളായ ഇസ്രായേല്യര്‍ നാലു ലക്ഷം പേര്‍ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബെന്യാമീൻ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികൾ ആയിരുന്നു; അവർ എല്ലാവരും യോദ്ധാക്കൾ തന്നേ.
Malayalam 1992 MBSI
ബെന്യാമീന്‍ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള്‍ ആയിരുന്നു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബെന്യാമീന്യരെ കൂടാതെയുള്ള യിസ്രായേല്യർ, യോദ്ധാക്കളായ നാല് ലക്ഷം ആയുധപാണികൾ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബെന്യാമീന്‍ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള്‍ ആയിരുന്നു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ തന്നെ.
Malayalam Bible POC-ML 2013
മറുവശത്ത്‌ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കെതിരേ, ഖഡ്‌ഗധാരികളായ നാലുലക്‌ഷം ഇസ്രായേല്‍ യോദ്‌ധാക്കള്‍ അണിനിരന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെന്യാമീൻ ഒഴികെയുള്ള ഇസ്രായേല്യർ വാൾ കൈയിലേന്തിയ നാലുലക്ഷംപേരായിരുന്നു; അവരെല്ലാവരും യോദ്ധാക്കളും ആയിരുന്നു.