Judges 20:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്യാമീന്യരോടു യുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പുറപ്പെടേണ്ടത് എന്നതിനെപ്പറ്റി ദൈവത്തോട് അരുളപ്പാടു ചോദിക്കാന്‍ ഇസ്രായേല്‍ജനം ബേഥേലിലേക്കുപോയി. ‘യെഹൂദാ ആദ്യം പുറപ്പെടട്ടെ’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാൻ ഞങ്ങളിൽ ആർ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
Malayalam 1992 MBSI
അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നുബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളില്‍ ആര്‍ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട്,ബേഥേലിലേക്ക് ചെന്നു: “ബെന്യാമീന്യരോട് പടവെട്ടുവാൻ ഞങ്ങളിൽ ആർ ആദ്യം പോകേണം” എന്ന് ദൈവത്തോട് അരുളപ്പാട് ചോദിച്ചു. “യെഹൂദാ ആദ്യം ചെല്ലട്ടെ” എന്ന് യഹോവ അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം യിസ്രായേൽമക്കള്‍ പുറപ്പെട്ട് ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളിൽ ആരു മുമ്പനായി ചെല്ലേണ്ടൂ എന്നു ദൈവത്തോട് അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനം ബഥേലിലെത്തി. ബഞ്ചമിന്‍ ഗോത്രക്കാരോടുയുദ്‌ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ്‌ ആദ്യം പോകേണ്ടതെന്ന്‌ ദൈവത്തോട്‌ ആരാഞ്ഞു. യൂദാ ആദ്യം പോകട്ടെയെന്നു കര്‍ത്താവ്‌ അരുളിച്ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽമക്കൾ ബേഥേലിലേക്കുചെന്നു. അവർ ദൈവത്തോട് അരുളപ്പാടു ചോദിച്ചു: “ബെന്യാമീന്യരോട് യുദ്ധംചെയ്യാൻ ഞങ്ങളിൽ ആരാണ് മുമ്പേപോകേണ്ടത്?” “യെഹൂദ ആദ്യം പോകട്ടെ,” എന്ന് യഹോവ അരുളിച്ചെയ്തു.