Judges 20:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[22,23] ഇസ്രായേല്‍ജനം ധൈര്യം വീണ്ടെടുത്ത് ആദ്യം അണിനിരന്നിടത്ത് ചെന്നുനിന്നു. അവര്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ സന്ധ്യവരെ കരഞ്ഞു. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു യുദ്ധം ചെയ്യാന്‍ ഇനിയും പുറപ്പെടണമോ” എന്ന് അവര്‍ സര്‍വേശ്വരനോട് ചോദിച്ചു. “അവര്‍ക്കെതിരായി പോകുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്നു സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു.
Malayalam 1992 MBSI
യിസ്രായേല്‍മക്കള്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു സന്ധ്യവരെ കരഞ്ഞുഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിന്‍ എന്നു യഹോവ അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യ വരെ കരഞ്ഞ് “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിന് പോകേണമോ” എന്ന് യഹോവയോട് ചോദിച്ചു. ‘അവരുടെ നേരെ ചെല്ലുവിൻ” എന്ന് യഹോവ അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കള്‍ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും യുദ്ധത്തിനു പോകേണമോ എന്ന് യഹോവയോടു ചോദിച്ചു. അവരുടെ നേരേ ചെല്ലുവിന്‍ എന്നു യഹോവ അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
എങ്കിലും ഇസ്രായേല്‍ക്കാര്‍ ധൈര്യം സംഭരിച്ചു. ആദ്യദിവസം അണിനിരന്നിടത്തു തന്നെ വീണ്ടും അണിനിരന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇസ്രായേൽസൈന്യം പരസ്പരം ധൈര്യപ്പെടുത്തി, ഒന്നാംദിവസം അണിനിരന്നിരുന്ന സ്ഥലത്തുതന്നെ വീണ്ടും അണിനിരന്നു.