Judges 20:23 — Compare Translations

6 translations compared side by side

Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.
Malayalam 1992 MBSI
അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ യിസ്രായേൽജനം തമ്മിൽതമ്മിൽ ധൈര്യപ്പെടുത്തി, ഒന്നാം ദിവസം അണിനിരന്ന അതേ സ്ഥലത്ത് പടക്ക് അണിനിരന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ട് ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നെ പിന്നെയും പടയ്ക്ക് അണിനിരന്നു.
Malayalam Bible POC-ML 2013
അവര്‍ സായാഹ്‌നംവരെ കര്‍ത്താവിന്‍െറ മുന്‍പില്‍ കരഞ്ഞു. സഹോദരന്‍മാരായ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കെതിരേ വീണ്ടുംയുദ്‌ധത്തിനു പോകണമോ എന്ന്‌ അവിടുത്തോട്‌ ആരാഞ്ഞു. ചെല്ലുക എന്നു കര്‍ത്താവ്‌ അരുളിച്ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽചെന്ന് സന്ധ്യവരെ വിലപിച്ചു: “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പോകണമോ?” എന്ന് യഹോവയോടു ചോദിച്ചു. “അവർക്ക് എതിരായി ചെല്ലുക,” യഹോവ കൽപ്പിച്ചു.