Judges 20:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്യരോടു യുദ്ധം ചെയ്യുന്നതിനു ബെന്യാമീന്‍ഗോത്രക്കാര്‍ പട്ടണത്തിനു പുറത്തു വന്നു; ബേഥേലിലേക്കും ഗിബെയായിലേക്കും പോകുന്ന പെരുവഴികളില്‍ വച്ചും വിജനപ്രദേശത്തു വച്ചും മുമ്പിലത്തെപ്പോലെ അവര്‍ ഇസ്രായേല്യരെ സംഹരിക്കാന്‍ തുടങ്ങി. അവര്‍ ഏകദേശം മുപ്പത് ഇസ്രായേല്യരെ വധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബെന്യാമീന്യർ പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളിൽവെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തിൽ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലിൽ ഏകദേശം മുപ്പതുപേരെ കൊന്നു.
Malayalam 1992 MBSI
ബെന്യാമീന്യര്‍ പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലില്‍ക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളില്‍വെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തില്‍ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലില്‍ ഏകദേശം മുപ്പതുപേരെ കൊന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബെന്യാമീന്യർ ജനത്തിന്റെ നേരെ പുറപ്പെട്ട് പട്ടണം വിട്ട് പുറത്തായി; ബേഥേലിലേക്കും ഗിബെയയിലേക്കും പോകുന്ന രണ്ട് പെരുവഴികളിലും,വയലിലും മുമ്പിലത്തെപ്പോലെ സംഹാരം നടത്തി; യിസ്രായേലിൽ ഏകദേശം മുപ്പത് പേരെ കൊന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബെന്യാമീന്യര്‍ പടജ്ജനത്തിന്‍റെ നേരേ പുറപ്പെട്ട് പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളിൽവച്ച് മുമ്പിലത്തേപ്പോലെ പടജ്ജനത്തിൽ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലിൽ ഏകദേശം മുപ്പതു പേരെ കൊന്നു.
Malayalam Bible POC-ML 2013
ബഞ്ചമിന്‍ ഗോത്രക്കാരും ഇസ്രായേല്‍ ജനത്തിനെതിരായി പട്ടണത്തില്‍നിന്നു പുറത്തുവന്നു; മുന്നവസരങ്ങളിലെപ്പോലെ ബഥേലിലേക്കും ഗിബെയായിലേക്കും പോകുന്ന പെരുവഴികളില്‍ വച്ചും വിജനപ്രദേശത്തുവച്ചും അവര്‍ കൊല തുടങ്ങി. മുപ്പതോളം ഇസ്രായേല്‍ക്കാര്‍ വധിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെന്യാമീന്യർ അവരുടെനേരേ ഇറങ്ങിവന്നു, തങ്ങളുടെ പട്ടണംവിട്ട് പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന ഈ രണ്ടു പെരുവഴികളിൽവെച്ചും മുമ്പെന്നപോലെ അവർ ഇസ്രായേൽസൈന്യത്തിലെ ചിലരെ വെട്ടി; ഇസ്രായേൽ പക്ഷത്തിലുള്ള ഏകദേശം മുപ്പതുപേരെ കൊന്നു.