Judges 20:34 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സകല ഇസ്രായേല്യരില്‍നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പേര്‍ ഗിബെയായ്‍ക്ക് എതിരെ ചെന്നു; തുടര്‍ന്നുണ്ടായ യുദ്ധം കഠിനമായിരുന്നു. തങ്ങളുടെ നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യര്‍ അറിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവർ അറിഞ്ഞില്ല.
Malayalam 1992 MBSI
എല്ലായിസ്രായേലില്‍നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേര്‍ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവര്‍ അറിഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അവരുടെ മേൽ വരുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാ യിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേര്‍ ഗിബെയയുടെ നേരേ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അടുത്തിരിക്കുന്നു എന്ന് അവര്‍ അറിഞ്ഞില്ല.
Malayalam Bible POC-ML 2013
ഗിബെയായ്‌ക്ക്‌ എതിരായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം ഇസ്രായേല്യര്‍ അണിനിരന്നു. ഉഗ്രമായ പോരാട്ടം നടന്നു. തങ്ങള്‍ക്കു നാശം അടുത്തിരിക്കുന്നുവെന്നു ബഞ്ചമിന്‍ഗോത്രക്കാര്‍ അറിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാ ഇസ്രായേലിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പതിനായിരംപേർ ഗിബെയയുടെനേരേ അടുത്തു; ഉഗ്രയുദ്ധം നടന്നു. തങ്ങൾക്കു നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.