Judges 20:35 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ഇസ്രായേല്യര്‍ക്കു ബെന്യാമീന്യരുടെമേല്‍ വിജയം നല്‌കി. അന്ന് ഇസ്രായേല്യര്‍ ബെന്യാമീന്യരില്‍ ആയുധധാരികളായ ഇരുപത്തയ്യായിരത്തി ഒരുനൂറു പേരെ സംഹരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്നു യിസ്രായേൽമക്കൾ ബെന്യമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവർ എല്ലാവരും ആയുധപാണികൾ ആയിരുന്നു.
Malayalam 1992 MBSI
യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പില്‍ തോലക്കുമാറാക്കി; അന്നു യിസ്രായേല്‍മക്കള്‍ ബെന്യമീന്യരില്‍ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവര്‍ എല്ലാവരും ആയുധപാണികള്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്ന് യിസ്രായേൽമക്കൾ ബെന്യാമീന്യരിൽ ആയുധപാണികളായ ഇരുപത്തി അയ്യായിരത്തി ഒരുനൂറ് പേരെ സംഹരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്ന് യിസ്രായേൽമക്കള്‍ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറ് പേരെ സംഹരിച്ചു; അവര്‍ എല്ലാവരും ആയുധപാണികള്‍ ആയിരുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ് ഇസ്രായേല്യരുടെ മുന്‍പില്‍ ബഞ്ച മിന്‍ ഗോത്രക്കാരെ പരാജയപ്പെടുത്തി; ഖഡ്‌ഗധാരികളായ ഇരുപത്തയ്യായിരത്തിയൊരുന്നൂറു പേരെ ആദിവസം ഇസ്രായേല്‍ക്കാര്‍ വകവരുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ അവരെ ഇസ്രായേലിന്റെ മുമ്പിൽ തോൽപ്പിച്ചു; ഇസ്രായേൽമക്കൾ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തി ഒരുനൂറുപേരെ കൊന്നു; അവർ എല്ലാവരും ആയുധം ധരിച്ചവരായിരുന്നു.