Judges 20:38 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു അടയാളമായി പട്ടണത്തില്‍നിന്ന് ഒരു വലിയ പുകപടലം ഉയര്‍ത്തണമെന്നും അതുകണ്ട് പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ മടങ്ങിച്ചെല്ലുമെന്നും പതിയിരിപ്പുകാരും ഇസ്രായേല്യരും തമ്മില്‍ പറഞ്ഞൊത്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പട്ടണത്തിൽനിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യർ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
Malayalam 1992 MBSI
പട്ടണത്തില്‍നിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പട്ടണത്തിൽനിന്ന് അടയാളമായിട്ട് ഒരു വലിയ പുക ഉയരുമാറാക്കേണമെന്ന് യിസ്രായേല്യർ പതിയിരിപ്പുകാരുമായി ഒരു ധാരണ ഉണ്ടാക്കിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പട്ടണത്തിൽനിന്ന് അടയാളമായി ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
Malayalam Bible POC-ML 2013
ഇസ്രായേല്‍ക്കാരും പതിയിരുപ്പുകാരും അടയാളമായി പട്ടണത്തില്‍ ഒരു വലിയ പുകപടലം ഉയര്‍ത്തണമെന്നു തമ്മില്‍ പറഞ്ഞൊത്തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു ചിഹ്നമായി പട്ടണത്തിൽനിന്ന് ഒരു വലിയ പുക ഉയർത്തണമെന്ന് ഇസ്രായേല്യർ പതിയിരിപ്പുകാരോട് പറഞ്ഞിരുന്നു.