Judges 20:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്യര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കെ ബെന്യാമീന്യര്‍ അവരെ സംഹരിക്കാന്‍ തുടങ്ങിയിരുന്നു; ഏകദേശം മുപ്പതു പേരെ സംഹരിച്ചുകഴിഞ്ഞപ്പോള്‍ മുന്നവസരങ്ങളിലെപ്പോലെ അവര്‍ ഇത്തവണയും തീര്‍ച്ചയായും പരാജയപ്പെടും എന്നു ബെന്യാമീന്യര്‍ കരുതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേല്യർ പടയിൽ പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുൻകഴിഞ്ഞ പടയിലെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്നു അവർ പറഞ്ഞു.
Malayalam 1992 MBSI
യിസ്രായേല്യര്‍ പടയില്‍ പിന്‍ വാങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുന്‍ കഴിഞ്ഞ പടയിലെപ്പോലെ അവര്‍ നമ്മുടെ മുമ്പില്‍ തോറ്റോടുന്നു എന്നു അവര്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പടയിൽ നിന്ന് പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരിൽ ഏകദേശം മുപ്പത് പേരെ വെട്ടിക്കൊന്നു; മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവർ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേല്യര്‍ പടയിൽ പിന്‍വാങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതു പേരെ കൊന്നു; മുന്‍കഴിഞ്ഞ പടയിലെപ്പോലെ അവര്‍ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവര്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അതു കാണുമ്പോള്‍ ഇസ്രായേല്‍ക്കാര്‍യുദ്‌ധക്കളത്തിലേക്കു തിരിച്ചു വരണമെന്നായിരുന്നു ധാരണ.യുദ്‌ധമാരംഭിച്ച്‌ ഏതാണ്ട്‌ മുപ്പത്‌ ഇസ്രായേല്‍ക്കാരെ വധിച്ചപ്പോഴേക്കും ആദ്യയുദ്‌ധത്തിലെപ്പോലെ അവര്‍ നമ്മോടു പരാജയപ്പെട്ടിരിക്കുന്നു എന്നു ബഞ്ചമിന്‍ഗോത്രക്കാര്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ഇസ്രായേല്യർ പ്രത്യാക്രമണംനടത്തി. ബെന്യാമീന്യർ ഇസ്രായേലിനെ ആക്രമിച്ച് ഏകദേശം മുപ്പതുപേരെ വധിച്ചു. അപ്പോൾ അവർ “ആദ്യയുദ്ധത്തിലെന്നപോലെ നാം അവരെ ഇപ്പോഴും തോൽപ്പിച്ചുകൊണ്ടിരിക്കുന്നു,” എന്നു പറഞ്ഞു.