Judges 20:42 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്യരുടെ മുമ്പില്‍നിന്ന് അവര്‍ മരുഭൂമിയിലേക്ക് ഓടി; എങ്കിലും രക്ഷപെടാന്‍ കഴിഞ്ഞില്ല. അവര്‍ ഇസ്രായേല്‍സൈന്യത്തിനും പട്ടണത്തില്‍നിന്ന് വന്നവര്‍ക്കുമിടയില്‍പ്പെട്ടതു നിമിത്തം വധിക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടർന്നു; പട്ടണങ്ങളിൽനിന്നുള്ളവരെ അവർ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
Malayalam 1992 MBSI
അവര്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളില്‍നിന്നുള്ളവരെ അവര്‍ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് മരുഭൂമിയിലേക്ക് തിരിഞ്ഞു; യിസ്രായേല്യർ അവർക്ക് മുമ്പായി പോയി; പട്ടണങ്ങളിൽനിന്ന് പുറത്ത് വന്നവരെ അവർ അതത് പട്ടണത്തിന്റെ മദ്ധ്യേവെച്ച് സംഹരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളിൽനിന്നുള്ളവരെ അവര്‍ അതതിന്‍റെ മധ്യേവച്ചു സംഹരിച്ചു.
Malayalam Bible POC-ML 2013
അതുകൊണ്ട്‌ അവര്‍ ഇസ്രായേല്‍ക്കാരെ വിട്ട്‌ മരുഭൂമിയിലേക്കു പലായനം ചെയ്‌തു. പക്‌ഷേ, അവര്‍ കുടുങ്ങിയതേയുള്ളു. പട്ടണത്തില്‍നിന്നു വന്നവര്‍ അവരോട്‌ ഏറ്റുമുട്ടി അവരെ നശിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഇസ്രായേൽമക്കളുടെ മുന്നിൽനിന്നു മരുഭൂമിവഴി പലായനംചെയ്തു. എന്നാൽ യുദ്ധത്തിൽനിന്നു രക്ഷപ്പെടാൻ അവർക്കു കഴിഞ്ഞില്ല; പട്ടണങ്ങളിൽനിന്നുള്ളവരെ അതതു പട്ടണത്തിൽവെച്ചു സംഹരിച്ചു.