Judges 20:45 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്യാമീന്യര്‍ തിരിഞ്ഞു വിജനപ്രദേശത്തുള്ള രിമ്മോന്‍ പാറ ലക്ഷ്യമാക്കി ഓടി; അവരില്‍ അയ്യായിരം പേര്‍കൂടി പെരുവഴിയില്‍ വച്ചു സംഹരിക്കപ്പെട്ടു; ശേഷിച്ചവരെ ഇസ്രായേല്യര്‍ ഗിദോംവരെ പിന്തുടര്‍ന്നു; അവരില്‍ രണ്ടായിരം പേര്‍ വധിക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അവർ തിരിഞ്ഞു മരുഭൂമിയിൽ രിമ്മോൻ പാറെക്കു ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടർന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ അവര്‍ തിരിഞ്ഞു മരുഭൂമിയില്‍ രിമ്മോന്‍ പാറെക്കു ഔടി; അവരില്‍ അയ്യായിരംപേരെ പെരുവഴികളില്‍വെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്‍ന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അവർ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോൻ പാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ച് കൊന്നുകളഞ്ഞു; ശേഷിച്ചവരെ ഗിദോം വരെ പിന്തുടർന്ന് രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ അവര്‍ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോന്‍പാറയ്ക്ക് ഓടി; അവരിൽ അയ്യായിരം പേരെ പെരുവഴികളിൽ വച്ച് ഒറ്റയൊറ്റയായി പിടിച്ചുകൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്‍ന്ന് അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
Malayalam Bible POC-ML 2013
ശേഷിച്ചവര്‍ തിരിഞ്ഞു മരുഭൂമിയില്‍ റിമ്മോണ്‍ പാറയിലേക്കോടി. അവരില്‍ അയ്യായിരംപേര്‍ പെരുവഴിയില്‍വച്ചു കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെഗിദോംവരെ ഇസ്രായേല്‍ക്കാര്‍ അനുധാവനം ചെയ്‌തു. അവരില്‍ രണ്ടായിരംപേരും വധിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശേഷിച്ചവർ തിരിഞ്ഞ് മരുഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെയും ഇസ്രായേൽമക്കൾ വഴിമധ്യേ പിടിച്ചുകൊന്നു. പിന്നെയും അവരെ ഗിദോംവരെ പിൻതുടർന്നു; അവരിലും രണ്ടായിരംപേരെ കൊന്നു.