Judges 20:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിബെയാനിവാസികള്‍ എനിക്കെതിരെ സംഘടിച്ചു. രാത്രിയില്‍ വീടു വളഞ്ഞ് എന്നെ കൊല്ലാന്‍ ഭാവിച്ചു; അവര്‍ എന്‍റെ ഉപഭാര്യയെ ബലാല്‍ക്കാരം ചെയ്തു; അങ്ങനെ അവള്‍ മരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റു രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാല്ക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി.
Malayalam 1992 MBSI
എന്നാറെ ഗിബെയാനിവാസികള്‍ എന്റെ നേരെ എഴുന്നേറ്റു രാത്രിയില്‍ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാന്‍ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര്‍ ബലാല്‍ക്കാരം ചെയ്തതിനാല്‍ അവള്‍ മരിച്ചുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാല്ക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാറെ ഗിബെയാനിവാസികള്‍ എന്‍റെ നേരേ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാന്‍ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര്‍ ബലാൽക്കാരം ചെയ്തതിനാൽ അവള്‍ മരിച്ചുപോയി.
Malayalam Bible POC-ML 2013
ഗിബെയായിലെ ആളുകള്‍ രാത്രി എനിക്കെതിരായി വന്ന് എന്നെ കൊല്ലാന്‍ വീടു വളഞ്ഞു. എന്‍െറ ഉപനാരിയെ അവര്‍ ബലാത്‌സംഗം ചെയ്‌തു. അങ്ങനെ അവള്‍ മരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിബെയയിലെ ആളുകൾവന്നു രാത്രിയിൽ എന്റെനിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലാൻ ശ്രമിച്ചു. എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരംചെയ്തു. അങ്ങനെ അവൾ മരിച്ചു.