Judges 21:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളുടെ അടുക്കല്‍ വന്നു പരാതിപ്പെട്ടാല്‍ ഞങ്ങള്‍ പറയും: അവരോടു ക്ഷമിക്കുക; യുദ്ധത്തില്‍ നാം അവര്‍ക്കോരോരുത്തനും വേണ്ടി സ്‍ത്രീകളെ കൈവശപ്പെടുത്തിയില്ലല്ലോ; നിങ്ങള്‍ അവര്‍ക്ക് ഭാര്യമാരെ കൊടുത്തതുമില്ല; കൊടുത്തിരുന്നെങ്കില്‍ നിങ്ങള്‍ കുറ്റക്കാരാകുമായിരുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്നു സങ്കടം പറഞ്ഞാൽ ഞങ്ങൾ അവരോടു: അവരെ ഞങ്ങൾക്കു ദാനം ചെയ്‌വിൻ; നാം പടയിൽ അവർക്കെല്ലാവർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങൾ കുറ്റക്കാരാകുവാൻ നിങ്ങൾ ഇക്കാലത്തു അവർക്കു കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.
Malayalam 1992 MBSI
അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കല്‍ വന്നു സങ്കടം പറഞ്ഞാല്‍ ഞങ്ങള്‍ അവരോടുഅവരെ ഞങ്ങള്‍ക്കു ദാനം ചെയ്‍വിന്‍; നാം പടയില്‍ അവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള്‍ കുറ്റക്കാരാകുവാന്‍ നിങ്ങള്‍ ഇക്കാലത്തു അവര്‍ക്കും കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് പരാതി പറഞ്ഞാൽ ഞങ്ങൾ അവരോട്: “ഞങ്ങൾക്കു വേണ്ടി,അവരോട് ദയ ചെയ്യേണം; ഞങ്ങൾ പടയിൽ അവർക്ക് ആർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; ശപഥം സംബന്ധിച്ച് കുറ്റക്കാരാകുവാൻ, നിങ്ങൾ ഇപ്പോൾ അവർക്ക് ഭാര്യമാരെ കൊടുത്തില്ലല്ലോ “എന്ന് പറഞ്ഞുകൊള്ളാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് സങ്കടം പറഞ്ഞാൽ ഞങ്ങള്‍ അവരോട്: അവരെ ഞങ്ങള്‍ക്കു ദാനം ചെയ്‍വിന്‍; നാം പടയിൽ അവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള്‍ കുറ്റക്കാരാകുവാന്‍ നിങ്ങള്‍ ഇക്കാലത്ത് അവര്‍ക്കു കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞുകൊള്ളാം.
Malayalam Bible POC-ML 2013
അവരുടെ പിതാക്കന്മാരോ സഹോദരന്‍മാരോ പരാതിയുമായി ഞങ്ങളെ സമീപിച്ചാല്‍, ഞങ്ങള്‍ അവരോട് ഇങ്ങനെ സമാധാനം പറഞ്ഞുകൊള്ളാം: അവരോടു ക്‌ഷമിക്കുവിന്‍.യുദ്‌ധത്തില്‍ ഞങ്ങള്‍ അവര്‍ക്കായി സ്‌ത്രീകളെ കൈവശപ്പെടുത്തിയില്ല. നിങ്ങള്‍ അവര്‍ക്കു കൊടുത്തതുമില്ല. കൊടുത്തിരുന്നെങ്കില്‍ നിങ്ങള്‍ കുറ്റക്കാരാകുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളോടു വന്നു പരാതിപറഞ്ഞാൽ ഞങ്ങൾ അവരോട്, ‘നിങ്ങൾ അവരെ ഞങ്ങൾക്കു ദാനംചെയ്തതുപോലെ ഇരിക്കട്ടെ; യുദ്ധത്തിൽ അവർക്കു ഭാര്യമാരെ ലഭിച്ചില്ല, നിങ്ങൾ അവർക്കു കൊടുത്തതുമില്ല. കൊടുക്കാതിരുന്നതിനാൽ നിങ്ങൾ ഇന്നു കുറ്റക്കാരല്ല’ എന്നു പറഞ്ഞുകൊള്ളാം.”