Judges 21:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“മിസ്പായില്‍ സര്‍വേശ്വരന്‍റെ സന്നിധിയില്‍ വരാത്ത ഏതെങ്കിലും ഗോത്രക്കാരുണ്ടോ” എന്നു ഇസ്രായേല്‍ജനം ചോദിച്ചു. അവിടുത്തെ സന്നിധിയില്‍ വരാത്തവനെ കൊന്നുകളയണമെന്നു മിസ്പായില്‍ വച്ച് അവര്‍ ശപഥം ചെയ്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യിസ്രായേൽമക്കൾ: എല്ലായിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം എന്നു അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
Malayalam 1992 MBSI
പിന്നെ യിസ്രായേല്‍മക്കള്‍എല്ലായിസ്രായേല്‍ഗോത്രങ്ങളിലും യഹോവയുടെ അടുക്കല്‍ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യിസ്രായേൽമക്കൾ: “എല്ലാ യിസ്രായേൽ ഗോത്രങ്ങളിലും യഹോവയുടെ സഭയിൽ വരാതെ ആരെങ്കിലും ഉണ്ടോ” എന്ന് ചോദിച്ചു. “മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം” എന്ന് അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യിസ്രായേൽമക്കള്‍: എല്ലാ യിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭയ്ക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പായിൽ യഹോവയുടെ അടുക്കൽ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്ന് അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ മുന്‍പില്‍ സമ്മേളിക്കാത്ത ഗോത്രം ഏതെന്ന് ഇസ്രായേല്‍ക്കാര്‍ തിരക്കി. മിസ്‌പായില്‍ കര്‍ത്താവിന്‍െറ മുന്‍പാകെ വരാത്തവനെകൊന്നുകളയണമെന്ന് അവര്‍ ദൃഢപ്രതിജ്‌ഞ ചെയ്‌തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ഇസ്രായേൽമക്കൾ: “എല്ലാ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നും ഇവിടെ യഹോവയുടെ സന്നിധിയിൽ വന്നുചേരാത്തരായി ആരെങ്കിലും ഉണ്ടോ?” എന്ന് അന്വേഷിച്ചു. മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർക്ക് മരണശിക്ഷനൽകണം എന്ന് അവർ ശപഥംചെയ്തിരുന്നു.