Judges 3:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ആത്മാവ് അയാളുടെമേല്‍ ആവസിച്ചു; അയാള്‍ ഇസ്രായേലിന്‍റെ അധിപനായിത്തീര്‍ന്നു. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിനോടുള്ള യുദ്ധത്തില്‍ സര്‍വേശ്വരന്‍ ഒത്നീയേലിനു വിജയം നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ കൂശൻരിശാഥയീമിനെ ജയിച്ചു.
Malayalam 1992 MBSI
അവന്റെ മേല്‍ യഹോവയുടെ ആത്മാവു വന്നു; അവന്‍ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശന്‍ രിശാഥയീമിനെ അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ കൂശന്‍ രീശാഥയീമിനെ ജയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മേൽ യഹോവയുടെ ആത്മാവ് വന്നു; അവൻ യിസ്രായേലിന് ന്യായപാലനം ചെയ്തു.അവൻ യുദ്ധത്തിന് പോയപ്പോൾ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ ജയിക്കുവാൻ യഹോവയാൽ അവന് സാധിച്ചു; അവൻ കൂശൻരിശാഥയീമിന്റെമേൽ ആധിപത്യം പ്രാപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെമേൽ യഹോവയുടെ ആത്മാവു വന്നു; അവന്‍ യിസ്രായേലിനു ന്യായാധിപനായി യുദ്ധത്തിനു പുറപ്പെട്ടാറെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിനെ അവന്‍റെ കൈയിൽ ഏല്പിച്ചു; അവന്‍ കൂശന്‍രിശാഥയീമിനെ ജയിച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ആത്‌മാവ് അവന്‍െറ മേല്‍ വന്നു; അവന്‍ ഇസ്രായേലില്‍ന്യായവിധി നടത്തി. അവന്‍ യുദ്‌ധത്തിനു പുറപ്പെട്ടു; മെസൊപ്പൊട്ടാമിയാരാജാവായ കുഷാന്‍റ ിഷാത്തായിമിനെ കര്‍ത്താവ് അവന്‍െറ കൈയില്‍ ഏല്‍പിച്ചുകൊടുത്തു. ഒത്ത്‌നിയേല്‍ അവന്‍െറ മേല്‍ ആധിപത്യം സ്‌ഥാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു; അദ്ദേഹം ഇസ്രായേലിലെ ന്യായാധിപനായി, യുദ്ധത്തിനു പുറപ്പെട്ടു. യഹോവ അരാമിയയിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഒത്നിയേലിന്റെ കൈയിൽ ഏൽപ്പിച്ചു; അദ്ദേഹം കൂശൻ-രിശാഥയീമിനെ ജയിച്ചു.