Judges 3:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ സന്നിധിയില്‍ ഇസ്രായേല്‍ജനം വീണ്ടും തിന്മ പ്രവര്‍ത്തിച്ചതുകൊണ്ട് അവിടുന്നു മോവാബ്‍രാജാവായ എഗ്ലോനെ ഇസ്രായേലിനെതിരായി ശക്തിപ്പെടുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.
Malayalam 1992 MBSI
കെനസിന്റെ മകനായ ഒത്നീയേല്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്രാജാവായ എഗ്ളോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു; അവർ അങ്ങനെ ചെയ്കകൊണ്ട് യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന് വിരോധമായി ബലപ്പെടുത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കെനസിന്‍റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കള്‍ വീണ്ടും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്കകൊണ്ട് യഹോവ മോവാബ്‍രാവായ എഗ്ലോനെ യിസ്രായേലിനു വിരോധമായി ബലപ്പെടുത്തി.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ ചെയ്‌തു. അതിനാല്‍, അവിടുന്ന് മൊവാബുരാജാവായ എഗ്‌ലോനെ ഇസ്രായേലിനെതിരേ പ്രബലനാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; അവർ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുകയാൽ യഹോവ മോവാബ് രാജാവായ എഗ്ലോനെ ഇസ്രായേലിനു വിരോധമായി ബലപ്പെടുത്തി.