Judges 3:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനം സര്‍വേശ്വരനോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്കുവേണ്ടി ബെന്യാമീന്‍ഗോത്രത്തിലെ ഗേരയുടെ പുത്രനും ഇടംകൈയനുമായ ഏഹൂദിനെ വിമോചകനായി നിയോഗിച്ചു. അയാളുടെ കൈയില്‍ ഇസ്രായേല്‍ജനം മോവാബ്‍രാജാവായ എഗ്ലോനു കാഴ്ച കൊടുത്തയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവർക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന്നു കാഴ്ച കൊടുത്തയച്ചു.
Malayalam 1992 MBSI
യിസ്രായേല്‍ മക്കള്‍ യഹോയോടു നിലവിളിച്ചപ്പോള്‍ യഹോവ അവര്‍ക്കും ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേല്‍മക്കള്‍ മോവാബ് രാജാവായ എഗ്ളോന്നു കാഴ്ച കൊടുത്തയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകൻ ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന് കപ്പം കൊടുത്തയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ അവര്‍ക്ക് ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടംകൈയനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കള്‍ മോവാബ്‍രാവായ എഗ്ലോന് കാഴ്ച കൊടുത്തയച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, ഇസ്രായേല്‍ജനതകര്‍ത്താവിനോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്ക് ഒരു വിമോചകനെ നല്‍കി. ബഞ്ചമിന്‍ഗോത്രജനായ ഗേരയുടെ മകനും ഇടത്തുകൈയനുമായ ഏഹൂദായിരുന്നു അത്. ഇസ്രായേല്‍ അവന്‍ വശം മൊവാബു രാജാ വായ എഗ്‌ലോന് കാഴ്ച കൊടുത്തയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചു. യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കൈയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനം അദ്ദേഹത്തിന്റെ പക്കൽ മോവാബ് രാജാവായ എഗ്ലോന് കപ്പംകൊടുത്തയച്ചു.