Judges 3:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഏഹൂദ് ഇടത്തെ കൈകൊണ്ട് വലത്തേ തുടയില്‍നിന്ന് വാള്‍ ഊരിയെടുത്ത് അയാളുടെ വയറ്റില്‍ കുത്തിയിറക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.
Malayalam 1992 MBSI
എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയില്‍ നിന്നു ചുരിക ഊരി അവന്റെ വയറ്റില്‍ കുത്തിക്കടത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഏഹൂദ് ഇടത്തു കൈ നീട്ടി വലത്തെ തുടയിൽ നിന്നു കഠാര ഊരി അവന്റെ വയറ്റിൽ കുത്തിയിറക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാറെ ഏഹൂദ് ഇടംകൈ നീട്ടി വലത്തെ തുടയിൽനിന്നു ചുരിക ഊരി അവന്‍റെ വയറ്റിൽ കുത്തിക്കടത്തി.
Malayalam Bible POC-ML 2013
ഏഹൂദ്‌ ഇടത്തുകൈകൊണ്ട്‌ വലത്തെ തുടയില്‍ നിന്ന്‌ വാള്‍ വലിച്ചെടുത്ത്‌ അവന്‍െറ വയറ്റില്‍ ശക്‌തിയായി കുത്തിയിറക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഹൂദ് ഇടങ്കൈകൊണ്ട് വലതുതുടയിൽനിന്നു ചുരിക ഊരി രാജാവിന്റെ വയറ്റിൽ കുത്തിക്കടത്തി.