Judges 3:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ പറഞ്ഞു: “എന്‍റെ കൂടെ വരൂ! ശത്രുക്കളായ മോവാബ്യരെ സര്‍വേശ്വരന്‍ ഇതാ നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.” അവര്‍ അയാളെ അനുഗമിച്ചു; മോവാബിനെതിരെയുള്ള യോര്‍ദ്ദാനിലെ കടവുകള്‍ അവര്‍ പിടിച്ചടക്കി; അതുവഴി കടന്നുപോകാന്‍ ആരെയും അനുവദിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല.
Malayalam 1992 MBSI
അവന്‍ അവരോടുഎന്റെ പിന്നാലെ വരുവിന്‍; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന്‍ സമ്മതിച്ചതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട്: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട്: എന്‍റെ പിന്നാലെ വരുവിന്‍; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്‍റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിനു നേരേയുള്ള യോര്‍ദ്ദാന്‍റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന്‍ സമ്മതിച്ചതുമില്ല.
Malayalam Bible POC-ML 2013
അവന്‍ അവരോടു പറഞ്ഞു: എന്‍െറ പിന്നാലെ വരുക. കര്‍ത്താവ്‌ നിങ്ങളുടെ ശത്രുക്കളായ മൊവാബ്യരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. അവര്‍ അവന്‍െറ പിന്നാലെ പോയി. മൊവാബിന്‌ എതിരേയുള്ള ജോര്‍ദാന്‍െറ കടവുകള്‍ പിടിച്ചടക്കി; അതിലെ കടന്നുപോകാന്‍ ഒരുവനെയും അനുവദിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ പിന്നാലെ വരിക; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് ഏഹൂദ് ഇസ്രായേൽജനത്തോടു പറഞ്ഞു; അവർ അദ്ദേഹത്തിന്റെ പിന്നാലെചെന്ന് മോവാബിലേക്കുള്ള യോർദാന്റെ കടവുകൾ കൈവശമാക്കി. അതിലൂടെ കടന്നുപോകാൻ ആരെയും അനുവദിച്ചതുമില്ല.