Judges 3:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഇസ്രായേല്‍ജനത്തിനെതിരെ സര്‍വേശ്വരന്‍റെ കോപം ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിന് ഏല്പിച്ചുകൊടുത്തു. അവര്‍ എട്ടു വര്‍ഷം അടിമകളായി അയാളെ സേവിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേൽമക്കൾ കൂശൻരിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
Malayalam 1992 MBSI
അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന്‍ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍ രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേല്‍മക്കള്‍ കൂശന്‍ രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് യഹോവ യിസ്രായേലിന്റെ നേരെ അത്യന്തം കോപിച്ചു; അവിടുന്ന് അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിന് അടിമകളായി ഏല്പിച്ചു; അവർ അവനെ എട്ടു വർഷം സേവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു; അവന്‍ അവരെ മെസൊപ്പൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍രിശാഥയീമിനു വിറ്റുകളഞ്ഞു; യിസ്രായേൽമക്കള്‍ കൂശന്‍രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
Malayalam Bible POC-ML 2013
അതിനാല്‍, കര്‍ത്താവിന്‍െറ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്ന്‌ അവരെ മെസൊപ്പൊട്ടാമിയാ രാജാവായ കുഷാന്‍റ ിഷാത്തായിമിന്‍െറ കൈകളില്‍ ഏല്‍പിച്ചു. അവനെ അവര്‍ എട്ടുവര്‍ഷം സേവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ അരാം-നെഹറയിമിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഏൽപ്പിച്ചു; ഇസ്രായേൽജനം കൂശൻ-രിശാഥയീമിന് എട്ട് വർഷം അടിമകളായിരുന്നു.