Judges 3:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഇസ്രായേല്‍ജനം സര്‍വേശ്വരനോടു നിലവിളിച്ചു. അവരെ വിമോചിപ്പിക്കുന്നതിനു കാലേബിന്‍റെ അനുജനായ കെനസിന്‍റെ പുത്രന്‍ ഒത്നീയേലിനെ അവിടുന്നു നിയോഗിച്ചു. അയാള്‍ അവരെ രക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
Malayalam 1992 MBSI
എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ യിസ്രായേല്‍മക്കള്‍ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍ അവരെ രക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവർക്ക് രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നീയേലിനെ യിസ്രായേൽമക്കള്‍ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍ അവരെ രക്ഷിച്ചു.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനം കര്‍ത്താവിനോടു നിലവിളിച്ചു. കാലെബിന്‍െറ ഇളയ സഹോദരനായ കെനാസിന്‍െറ പുത്രന്‍ ഒത്ത്‌നിയേലിനെ കര്‍ത്താവ് അവര്‍ക്കു വിമോചകനായി നിയമിക്കുകയും അവന്‍ അവരെ മോചിപ്പിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. അപ്പോൾ യഹോവ, കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവരുടെ രക്ഷകനായി എഴുന്നേൽപ്പിച്ചു; അദ്ദേഹം അവരെ രക്ഷിച്ചു.