Judges 4:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീസെരയെ എതിരേറ്റുകൊണ്ട് യായേല്‍ പറഞ്ഞു: “ഉള്ളിലേക്കു കയറിവരിക; പ്രഭോ, എന്‍റെ കൂടാരത്തിലേക്കു കയറിവരിക. ഒന്നും ഭയപ്പെടേണ്ട.” അയാള്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു; അവള്‍ അയാളെ കട്ടിയുള്ള ഒരു പുതപ്പുകൊണ്ടു മൂടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യായേൽ സീസെരയെ എതിരേറ്റുചെന്നു അവനോടു: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി.
Malayalam 1992 MBSI
യായേല്‍ സീസെരയെ എതിരേറ്റുചെന്നു അവനോടുഇങ്ങോട്ടു കയറിക്കൊള്‍ക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊള്‍ക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ കൂടാരത്തില്‍ കയറിച്ചെന്നു; അവള്‍ അവനെ ഒരു പരവതാനികൊണ്ടു മൂടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട് “ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഭയപ്പെടാതെ ഇങ്ങോട്ടു കയറിക്കൊൾക” എന്ന് പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പുതപ്പുകൊണ്ട് മൂടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട്: ഇങ്ങോട്ടു കയറിക്കൊള്‍ക, യജമാനനേ ഇങ്ങോട്ടു കയറിക്കൊള്‍ക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവള്‍ അവനെ ഒരു പരവതാനികൊണ്ടു മൂടി.
Malayalam Bible POC-ML 2013
ജായേല്‍ സിസേറയെ സ്വീകരിക്കാന്‍ വന്നു. അവള്‍ പറഞ്ഞു: ഉള്ളിലേക്കു വരൂ; പ്രഭോ, എന്നോടുകൂടെ അകത്തേക്കു വരൂ; ഭയപ്പെടേണ്ട. അവന്‍ അവളുടെ കൂടാരത്തില്‍ പ്രവേശിച്ചു, അവള്‍ അവനെ ഒരു കരിമ്പടം കൊണ്ടു മൂടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യായേൽ സീസെരയെ എതിരേറ്റുചെന്ന് അദ്ദേഹത്തോട്, “യജമാനനേ, ഇങ്ങോട്ട് കയറിക്കൊള്ളുക ഭയപ്പെടേണ്ട” എന്നു പറഞ്ഞു. അദ്ദേഹം അവളുടെ കൂടാരത്തിലേക്ക് കയറിച്ചെന്നു. അവൾ അദ്ദേഹത്തെ ഒരു പരവതാനികൊണ്ടു മൂടി.