Judges 4:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദെബോരാ പ്രതിവചിച്ചു: “ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെകൂടെ വരാം; പക്ഷേ ഞാന്‍ വന്നാല്‍ വിജയത്തിന്‍റെ ബഹുമതി നിങ്ങള്‍ക്കു ലഭിക്കുകയില്ല. സര്‍വേശ്വരന്‍ സീസെരയെ ഒരു സ്‍ത്രീയുടെ കൈയില്‍ ഏല്പിക്കും.” പിന്നീട് അവര്‍ ബാരാക്കിന്‍റെ കൂടെ കേദെശിലേക്കു പുറപ്പെട്ടു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
Malayalam 1992 MBSI
അതിന്നു അവള്‍ഞാന്‍ നിന്നോടുകൂടെ പോരാം; എന്നാല്‍ നീ പേകുന്ന യാത്രയാല്‍ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യില്‍ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നിരുന്നാലും നിന്റെ ഈ യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്ക് ലഭിക്കയില്ല; എന്തുകൊണ്ടെന്നാൽ യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്ന് പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റ് ബാരാക്കിനോടുകൂടെ കേദേശിലേക്ക് പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവള്‍: ഞാന്‍ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോറാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദെശിലേക്കു പോയി.
Malayalam Bible POC-ML 2013
അപ്പോള്‍ അവള്‍ പറഞ്ഞു: ഞാന്‍ തീര്‍ച്ചയായും നിന്നോടുകൂടെ പോരാം. പക്‌ഷേ, നിന്‍െറ ഈ വഴി നിന്നെ മഹത്വത്തിലെത്തിക്കുകയില്ല. കര്‍ത്താവ്‌ സിസേറയെ ഒരു സ്‌ത്രീയുടെകൈയില്‍ ഏല്‍പിക്കും. പിന്നീട്‌ ദബോറാ എഴുന്നേറ്റ്‌ ബാറക്കിനോടു കൂടെ കേദെഷിലേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് അവൾ, “ഞാൻ താങ്കളോടുകൂടെ പോരാം. എന്നാൽ, ഇത് താങ്കൾക്കു മഹത്ത്വം വരുത്തുകയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും” എന്നു പറഞ്ഞു. അങ്ങനെ ദെബോറാ ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.