Judges 5:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാട്ടോടെ വെള്ളം തേകുന്നവര്‍ സര്‍വേശ്വരവിജയങ്ങള്‍ വാഴ്ത്തിപ്പാടുന്നതു ശ്രദ്ധിക്കുവിന്‍. ഇസ്രായേലിലെ കൃഷീവലരുടെ വിജയഗാനങ്ങള്‍ കേള്‍ക്കുവിന്‍, സര്‍വേശ്വരന്‍റെ ജനം അപ്പോള്‍ നഗരവാതില്‌ക്കലേക്കു നീങ്ങി”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വില്ലാളികളുടെ ഞാണൊലിയോടകലേ നീർപ്പാത്തിക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.
Malayalam 1992 MBSI
വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍ അവിടെ അവര്‍ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വില്ലാളികളുടെ ഞാണൊലികൾക്കകലെ നീർപ്പാതകൾക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ വർണ്ണിക്കും.യിസ്രായേലിലെ ഗ്രാമവാസികളിൽ ചെയ്ത നീതികളെ വർണ്ണിക്കും. യഹോവയുടെ ജനം അന്ന് കവാടത്തിങ്കൽ ചെന്നെത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വില്ലാളികളുടെ ഞാണൊലിയോടകലെ നീര്‍പ്പാത്തിക്കിടയിൽ അവിടെ അവര്‍ യഹോവയുടെ നീതികളെ, യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.
Malayalam Bible POC-ML 2013
തേക്കുപാട്ടോടു ചേര്‍ന്ന് അവര്‍ കര്‍ത്താവിന്‍െറ വിജയം പ്രഘോഷിക്കുന്നു- ഇസ്രായേലിലെ കൃഷീവലന്‍മാരുടെ വിജയം- കര്‍ത്താവിന്‍െറ ജനം പട്ടണവാതില്‍ക്കലേക്ക് അണിയണിയായി നീങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ ശബ്ദം. അവിടെ അവർ യഹോവയുടെ വിജയഗാഥകൾ, ഇസ്രായേലിലെ ഗ്രാമീണരുടെ യുദ്ധവിജയം ആലപിക്കുന്നതു കേട്ടാലും. “അന്ന് യഹോവയുടെ ജനം നഗരകവാടത്തിലേക്ക് ഇറങ്ങിച്ചെന്നു.