Judges 5:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്സാഖാര്‍പ്രഭുക്കന്മാര്‍ ദെബോരായോടൊത്തു വന്നു; ബാരാക്കിനോടു കൂറു പുലര്‍ത്തിയ ഇസ്സാഖാര്‍ അവനോടൊത്ത് താഴ്വരയിലേക്ക് കുതിച്ചിറങ്ങി. രൂബേന്‍ഗോത്രജരില്‍ വലിയ ചിന്താകുഴപ്പമുണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്സാഖാർപ്രഭുക്കന്മാർ ദെബോരയോടുകൂടെ യിസ്സാഖാർ എന്നപോലെ ബാരാക്കും താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീർച്ചാലുകൾക്കരികെ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി.
Malayalam 1992 MBSI
യിസ്സാഖാര്‍ പ്രഭുക്കന്മാര്‍ ദെബോരയോടുകൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയില്‍ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്സാഖാർപ്രഭുക്കന്മാർ ദെബോരയോടുകൂടെ യിസ്സാഖാർ എന്നപോലെ ബാരാക്കിൻ സൈന്യവും താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്യക്കൂട്ടരിൽ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്സാഖാര്‍പ്രഭുക്കന്മാര്‍ ദെബോറായോടു കൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയിൽ അവനോടുകൂടെ ചാടിപ്പുറപ്പെട്ടു. രൂബേന്‍റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണയങ്ങള്‍ ഉണ്ടായി.
Malayalam Bible POC-ML 2013
ഇസാക്കറിന്‍െറ പ്രഭുക്കന്‍മാര്‍ ദബോറായോടുകൂടെ വന്നു. ഇസാക്കര്‍ ബാറക്കിനോടു വിശ്വസ്‌തനായിരുന്നു. അവന്‍െറ കാലടികളെ പിന്തുടര്‍ന്ന് അവര്‍ താഴ്‌വരയിലേക്ക് ഇരമ്പിപ്പാഞ്ഞു. റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ; അതേ, യിസ്സാഖാർ ബാരാക്കിനോടുകൂടെ താഴ്വരയിലേക്കു ചാടിപ്പുറപ്പെട്ടു. രൂബേന്യദേശത്തെ ജനം അവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.