Judges 5:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘മേരോസ് പട്ടണത്തെ ശപിക്കുക; സര്‍വേശ്വരന്‍റെ ദൂതന്‍ അരുളിച്ചെയ്യുന്നു, അതിലെ നിവാസികളെ കഠിനമായി ശപിക്കുക. സര്‍വേശ്വരന്‍റെ സഹായത്തിന്, അവിടുത്തേക്കുവേണ്ടി പൊരുതുവാന്‍ അവര്‍ സൈന്യസഹിതം വന്നില്ലല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവെക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവെക്കു തുണയായി തന്നേ.
Malayalam 1992 MBSI
മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍, അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവേക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരെ യഹോവേക്കു തുണയായി തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവയ്ക്ക് തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവയ്ക്ക് തുണയായി തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍, അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവയ്ക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരേ യഹോവയ്ക്കു തുണയായിത്തന്നെ.
Malayalam Bible POC-ML 2013
മെറോസിനെ ശപിക്കുക, കര്‍ത്താവിന്‍െറ ദൂതന്‍ പറയുന്നു; അതിലെ നിവാസികളെ കഠിനമായി ശപിക്കുക. എന്തെന്നാല്‍, അവര്‍ കര്‍ത്താവിന്‍െറ സഹായത്തിനു വന്നില്ല; ശക്‌തന്‍മാര്‍ക്കെതിരേ കര്‍ത്താവിനെ തുണയ്‌ക്കാന്‍ അവര്‍ അണിനിരന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘മെരോസിനെ ശപിക്കുക, അതിലെ നിവാസികളെ ഉഗ്രമായി ശപിക്കുക,’ യഹോവയുടെ ദൂതൻ അരുളി. ‘കാരണം അവർ യഹോവയ്ക്കു തുണയായി, ശക്തന്മാർക്കെതിരേ യഹോവയ്ക്കു തുണയായി, വന്നില്ല.’