Judges 5:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടാരത്തിന്‍റെ കുറ്റി അവള്‍ ഒരു കൈയിലും പണിക്കാരുടെ ചുറ്റിക മറുകൈയിലും എടുത്തു. സീസെരയെ അവള്‍ ചുറ്റികയ്‍ക്കടിച്ചു; അയാളുടെ തലയോടു തല്ലിത്തകര്‍ത്ത്, ചെന്നി കുത്തിത്തുളച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
Malayalam 1992 MBSI
കുറ്റിയെടുപ്പാന്‍ അവള്‍ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകര്‍ത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തൻ വലങ്കൈ പണിക്കാരുടെ ചുറ്റികെക്ക് നീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുറ്റിയെടുപ്പാന്‍ അവള്‍ കൈ നീട്ടി, തന്‍റെ വലംകൈ പണിക്കാരുടെ ചുറ്റികയ്ക്കു നീട്ടി; സീസെരയെ തല്ലി അവന്‍റെ തല തകര്‍ത്ത് അവന്‍റെ ചെന്നി കുത്തിത്തുളച്ചു.
Malayalam Bible POC-ML 2013
അവള്‍ കൂടാരത്തിന്‍െറ മരയാണി കൈയിലെടുത്തു. വലത്തുകൈയില്‍ വേലക്കാരുടെ ചുറ്റികയും. അവള്‍ സിസേറയെ ആഞ്ഞടിച്ചു, അവന്‍െറ തല തകര്‍ത്തു. അവള്‍ അവന്‍െറ ചെന്നി കുത്തിത്തുളച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി, തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു. സീസെരയെ അവൾ ആഞ്ഞടിച്ചു, അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു.