Judges 5:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാക്കന്മാരേ, കേള്‍ക്കുവിന്‍; പ്രഭുക്കന്മാരേ, ചെവിക്കൊള്‍വിന്‍; സര്‍വേശ്വരനു ഞാന്‍ കീര്‍ത്തനം പാടും; ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനെ ഞാന്‍ പാടി പുകഴ്ത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവെക്കു ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവെക്കു കീർത്തനം ചെയ്യും.
Malayalam 1992 MBSI
രാജാക്കന്മാരേ, കേള്‍പ്പിന്‍; പ്രഭുക്കന്മാരേ, ചെവിതരുവിന്‍; ഞാന്‍ പാടും യഹോവേക്കു ഞാന്‍ പാടും; യിസ്രായേലിന്‍ ദൈവമായ യഹോവേക്കു കീര്‍ത്തനം ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ; ഞാൻ പാടും യഹോവയ്ക്ക് ഞാനും പാടും; യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാക്കന്മാരേ, കേള്‍പ്പിന്‍; പ്രഭുക്കന്മാരേ, ചെവിതരുവിന്‍; ഞാന്‍ പാടും യഹോവയ്ക്കു ഞാന്‍ പാടും; യിസ്രായേലിന്‍ദൈവമായ യഹോവയ്ക്കു കീര്‍ത്തനം ചെയ്യും.
Malayalam Bible POC-ML 2013
രാജാക്കന്‍മാരേ, കേള്‍ക്കുവിന്‍. പ്രഭുക്കന്‍മാരേ, ശ്രദ്‌ധിക്കുവിന്‍. കര്‍ത്താവിനു ഞാന്‍ കീര്‍ത്തനം പാടും. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിനെ ഞാന്‍ പാടിപ്പുകഴ്‌ത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക! ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും; ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.