Judges 5:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അവര്‍ കൊള്ളമുതല്‍ തിട്ടപ്പെടുത്തി പങ്കിടുകയില്ലയോ?’ ഓരോ യോദ്ധാവിനും ഒന്നും രണ്ടും കന്യകകളെ വീതം ലഭിച്ചു, സീസെരയ്‍ക്ക് ലഭിച്ചത് ചിത്രപ്പണി ചെയ്ത മനോഹരവസ്ത്രം. എനിക്കു തോളിലണിയാന്‍ ചിത്രപ്പണി ചെയ്ത നിറപ്പകിട്ടാര്‍ന്ന രണ്ടു വസ്ത്രങ്ങള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലെയോ? ഓരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങൾ, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തിൽ വിചിത്രശീല ഈരണ്ടു കാണും.
Malayalam 1992 MBSI
കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലെയോ? ഔരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തില്‍ വിചിത്രശീല ഈരണ്ടു കാണും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലയോ? ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങൾ, സീസെരെക്ക് ലഭിച്ചത് ചിത്രപണികളോടുകൂടിയ മനോഹര വസ്ത്രം. കൊള്ളക്കാരുടെ കഴുത്തിൽ വിശേഷരീതിയിൽ തയിച്ച തുണികൾ ഈരണ്ടു കാണും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലയോ? ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരയ്ക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തിൽ വിചിത്രശീല ഈരണ്ടു കാണും.
Malayalam Bible POC-ML 2013
അവന്‍ കൊള്ള തിട്ടപ്പെടുത്തുകയും പങ്കുവയ്‌ക്കുകയും അല്ലേ? ഓരോരുത്തനും ഒന്നോ രണ്ടോ കന്യകമാരെ വീതം. സിസേറയ്‌ക്ക് നിറപ്പകിട്ടാര്‍ന്ന ചിത്രപ്പണി ചെയ്‌ത വസ്‌ത്രങ്ങള്‍; എനിക്കു തോളിലണിയാന്‍ നിറപ്പകിട്ടാര്‍ന്ന് ചിത്രപ്പണി ചെയ്‌ത രണ്ടു വസ്‌ത്രങ്ങള്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ? ഓരോ പുരുഷനും ഒന്നോ രണ്ടോ കന്യകമാർവീതം, നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ സീസെരയുടെ കൊള്ളമുതൽ; നിറപ്പകിട്ടാർന്ന ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾതന്നെ, എനിക്കു തോളിലണിയാൻ വളരെയധികം ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ— ഇതെല്ലാമല്ലയോ കൊള്ളമുതൽ?’