Judges 5:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, അവിടുത്തെ ശത്രുക്കള്‍ ഇങ്ങനെ നശിക്കട്ടെ; അങ്ങയെ സ്നേഹിക്കുന്നവര്‍ ശക്തിയില്‍ ഉദയസൂര്യനെപ്പോലെയായിരിക്കട്ടെ. നാല്പതു വര്‍ഷം ദേശത്തു സമാധാനം നിലനിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
Malayalam 1992 MBSI
യഹോവേ, നിന്റെ ശത്രുക്കള്‍ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, നിന്റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ ഉദയ സൂര്യനെപോലെ പ്രതാപത്തോടെ ഇരിക്കട്ടെ. പിന്നെ ദേശത്തിന് നാല്പത് സംവത്സരം സ്വസ്ഥത ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, നിന്‍റെ ശത്രുക്കളൊക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെതന്നെ. പിന്നെ ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
Malayalam Bible POC-ML 2013
കര്‍ത്താവേ, നിന്‍െറ ശത്രുക്കള്‍ അങ്ങനെ നശിക്കുന്നു. എന്നാല്‍, നിന്‍െറ സ്‌നേഹിതര്‍ ശക്‌തിയുള്ള ഉദയസൂര്യനെപ്പോലെയാകട്ടെ! തുടര്‍ന്ന് നാല്‍പതുവര്‍ഷം രാജ്യത്തു ശാന്തിനിലനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ. എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആകട്ടെ!” ഇതിനുശേഷം ദേശത്തിനു നാൽപ്പതുവർഷം സ്വസ്ഥത ഉണ്ടായി.