Judges 6:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബിയേസ്ര്യവംശജനായ യോവാശിന്‍റെ ഒഫ്രയിലുള്ള കരുവേലകത്തിന്‍റെ കീഴില്‍ സര്‍വേശ്വരന്‍റെ ദൂതന്‍ വന്നു. യോവാശിന്‍റെ പുത്രനായ ഗിദെയോന്‍, മിദ്യാന്യര്‍ കാണാതിരിക്കാന്‍വേണ്ടി മുന്തിരിച്ചക്കില്‍ കോതമ്പു മെതിക്കുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.
Malayalam 1992 MBSI
അനന്തരം യഹോവയുടെ ഒരു ദൂതന്‍ വന്നു ഒഫ്രയില്‍ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോന്‍ കോതമ്പു മിദ്യാന്യരുടെ കയ്യില്‍ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ ഗോതമ്പ് മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം യഹോവയുടെ ഒരു ദൂതന്‍ വന്ന് ഒഫ്രയിൽ അബീയേസ്ര്യനായ യോവാശിന്‍റെ കരുവേലകത്തിന്‍കീഴെ ഇരുന്നു; അവന്‍റെ മകനായ ഗിദെയോന്‍ കോതമ്പു മിദ്യാന്യരുടെ കൈയിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിനരികെവച്ചു മെതിക്കയായിരുന്നു.
Malayalam Bible POC-ML 2013
അന്നൊരിക്കല്‍ കര്‍ത്താവിന്‍െറ ദൂതന്‍ ഓഫ്രായില്‍വന്ന്‌ അബിയേസര്‍ വംശജനായ യോവാഷിന്‍െറ ഓക്കുമരത്തിന്‍കീഴില്‍ ഇരുന്നു. യോവാഷിന്‍െറ പുത്രന്‍ ഗിദെയോന്‍മിദിയാന്‍കാര്‍ കാണാതിരിക്കാന്‍വേണ്ടി മുന്തിരിച്ചക്കില്‍ ഗോതമ്പു മെതിക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ദൂതൻ ഒഫ്രായിൽവന്ന് അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്റെ കീഴിലിരുന്നു; അദ്ദേഹത്തിന്റെ മകനായ ഗിദെയോൻ, മിദ്യാന്യരിൽനിന്നു ഗോതമ്പു സംരക്ഷിക്കേണ്ടതിനു മുന്തിരിച്ചക്കിനരികെവെച്ച് മെതിക്കുകയായിരുന്നു.