Judges 6:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിദെയോന്‍ പറഞ്ഞു: “സര്‍വേശ്വരാ, ഇസ്രായേലിനെ ഞാന്‍ എങ്ങനെ മോചിപ്പിക്കും? മനശ്ശെഗോത്രത്തില്‍ വച്ച് എന്‍റെ കുലം ദുര്‍ബലവും; ഞാനാകട്ടെ എന്‍റെ കുടുംബത്തില്‍ ഏറ്റവും നിസ്സാരനും ആകുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അവനോടുഅയ്യോ, കര്‍ത്താവേ, ഞാന്‍ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയില്‍ എന്റെ കുലം എളിയതും എന്റെ കുടുംബത്തില്‍വെച്ചു ഞാന്‍ ചെറിയവനും അല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യഹോവയോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ച് ഞാൻ ചെറിയവനും അല്ലോ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവനോട്: അയ്യോ, കര്‍ത്താവേ, ഞാന്‍ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവച്ചു ഞാന്‍ ചെറിയവനും അല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഗിദെയോന്‍ പറഞ്ഞു: അയ്യോ, കര്‍ത്താവേ! ഇസ്രായേലിനെ രക്‌ഷിക്കാന്‍ എനിക്കെങ്ങനെ കഴിയും? മനാസ്‌സെയുടെ ഗോത്രത്തില്‍ എന്‍െറ വംശം ഏറ്റവും ദുര്‍ബ ലമാണ്. എന്‍െറ കുടുംബത്തില്‍ ഏറ്റവും നിസ്‌സാരനുമാണ് ഞാന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അയ്യോ കർത്താവേ, ഞാൻ ഇസ്രായേലിനെ രക്ഷിക്കുന്നത് എങ്ങനെ? എന്റെ കുലം മനശ്ശെയിൽ ഏറ്റവും എളിയതും, ഞാൻ എന്റെ കുടുംബത്തിൽ ഏറ്റവും ചെറിയവനും ആകുന്നു,” എന്ന് ഗിദെയോൻ പറഞ്ഞു.