Judges 6:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മിദ്യാന്യര്‍ അവരെ പീഡിപ്പിച്ചു. തന്നിമിത്തം അവര്‍ പര്‍വതങ്ങളിലെ ഗുഹകളിലും മറ്റു സുരക്ഷിതസ്ഥാനങ്ങളിലും ഒളിച്ചുപാര്‍ക്കേണ്ടിവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിദ്യാൻ യിസ്രായേലിൻമേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി.
Malayalam 1992 MBSI
മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മിദ്യാൻ യിസ്രായേലിൻമേൽ പ്രാബല്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം മലയിടുക്കുകളും ഗുഹകളും കോട്ടകളും ശരണമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിദ്യാന്‍ യിസ്രായേലിന്മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗങ്ങളും ശരണമാക്കി.
Malayalam Bible POC-ML 2013
മിദിയാന്‍കാരുടെ കരം ഇസ്രായേലിന്‍െറ മേല്‍ ശക്‌തിപ്പെട്ടു. അവരെ ഭയന്ന്‌ ഇസ്രായേല്‍ജനം പര്‍വതങ്ങളില്‍ മാളങ്ങളും ഗുഹകളും ദുര്‍ഗങ്ങളും നിര്‍മിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മിദ്യാന്യർ ഇസ്രായേലിന്മേൽ പ്രബലരായി; മിദ്യാന്യരുടെ ആക്രമണം അതിശക്തമായിരുന്നതിനാൽ ഇസ്രായേൽജനം പർവതങ്ങളിലെ മാളങ്ങൾ, ഗുഹകൾ, കോട്ടകൾ എന്നിവിടങ്ങളിൽ അഭയംനേടി.