Judges 6:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താന്‍ കണ്ടത് സര്‍വേശ്വരന്‍റെ ദൂതനെത്തന്നെ ആയിരുന്നു എന്നു ഗിദെയോന്‍ മനസ്സിലാക്കി; “ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദൂതനെ ഞാന്‍ അഭിമുഖം കണ്ടുപോയല്ലോ” എന്നു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ യഹോവയുടെ ദൂതന്‍ എന്നു ഗിദെയോന്‍ കണ്ടപ്പോള്‍അയ്യോ, ദൈവമായ യഹോവേ, ഞാന്‍ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യഹോവയുടെ ദൂതൻ എന്ന് ഗിദെയോൻ മനസ്സിലാക്കിയപ്പോൾ അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യഹോവയുടെ ദൂതന്‍ എന്നു ഗിദെയോന്‍ കണ്ടപ്പോള്‍: അയ്യോ, ദൈവമായ യഹോവേ, ഞാന്‍ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അത്‌ കര്‍ത്താവിന്‍െറ ദൂതനായിരുന്നുവെന്ന്‌ ഗിദെയോന്‌ അപ്പോള്‍ മനസ്‌സിലായി; അവന്‍ പറഞ്ഞു:ദൈവമായ കര്‍ത്താവേ, ഇതാ, ഞാന്‍ കര്‍ത്താവിന്‍െറ ദൂതനെ മുഖത്തോടു മുഖം കണ്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത് യഹോവയുടെ ദൂതൻ ആയിരുന്നു എന്ന് ഗിദെയോൻ ഗ്രഹിച്ചപ്പോൾ; ആശ്ചര്യത്തോടെ, “അയ്യോ, കർത്താവായ യഹോവേ! ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ!” എന്നു പറഞ്ഞു.