Judges 6:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാലിന്‍റെ ബലിപീഠം തകര്‍ത്തതിനാല്‍ ബാല്‍തന്നെ അവനെതിരായി പോരാടട്ടെ എന്നര്‍ഥമുള്ള ‘യെരുബ്ബാല്‍’ എന്നു ഗിദെയോനു പേരുണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാൽ എന്നു പേരിട്ടു.
Malayalam 1992 MBSI
ഇവന്‍ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാല്‍ ബാല്‍ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാല്‍ എന്നു പേരിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വാദിക്കട്ടെ എന്ന് പറഞ്ഞ് അവന് അന്ന് യെരുബ്ബാൽ എന്ന് പേരിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവന്‍ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്‍റെ നേരേ വ്യവഹരിക്കട്ടെ എന്നു പറഞ്ഞ് അവന് അന്നു യെരുബ്ബാൽ എന്നു പേരിട്ടു.
Malayalam Bible POC-ML 2013
അവന്‍ ബാലിന്‍െറ യാഗപീഠം ഇടിച്ചു കളഞ്ഞതിനാല്‍ ബാല്‍തന്നെ അവനെതിരായി മത്‌സരിക്കട്ടെ എന്നര്‍ഥമുള്ള ജറുബ്‌ബാല്‍ എന്ന് അവനു പേരുലഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതുകൊണ്ട്, “ബാൽ അയാളോടു വ്യവഹരിക്കട്ടെ” എന്നു പറഞ്ഞു. അവർ അന്ന് ഗിദെയോന് യെരൂ-ബാൽ എന്നു പേർ വിളിച്ചു.