Judges 7:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിരാവിലെ ഗിദെയോനും (യെരുബ്ബാല്‍) കൂടെയുള്ള ജനവും ഹരോദിലെ നീരുറവിനടുത്തു പാളയമടിച്ചു; വടക്ക് മോരേ മലയ്‍ക്കടുത്തുള്ള താഴ്വരയിലായിരുന്നു മിദ്യാന്യര്‍ പാളയമടിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവർക്കു വടക്കു മോരേകുന്നിന്നരികെ താഴ്‌വരയിൽ ആയിരുന്നു.
Malayalam 1992 MBSI
അനന്തരം ഗിദെയോന്‍ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവര്‍ക്കും വടക്കു മോരേകുന്നിന്നരികെ താഴ്വരയില്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്ത് പുറപ്പെട്ട് ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മോരേ കുന്നിന്നരികെ താഴ്വരയിൽ, മിദ്യാന്യരുടെ പാളയം അവർക്ക് വടക്ക് വരത്തക്കവണ്ണമായിരുന്നു അവർ പാളയമിറങ്ങിയത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ഗിദെയോന്‍ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനമൊക്കെയും അതികാലത്തു പുറപ്പെട്ട് ഹരോദ് ഉറവിനരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവര്‍ക്കു വടക്ക് മോരേക്കുന്നിനരികെ താഴ്വരയിൽ ആയിരുന്നു.
Malayalam Bible POC-ML 2013
ജറുബ്‌ബാലും വേഗിദെയോനും - സംഘ വും അതിരാവിലെ എഴുന്നേറ്റ്‌, ഹാരോദു നീരുറവയ്‌ക്കു സമീപം പാളയമടിച്ചു. മിദിയാന്‍െറ താവളം വടക്ക്‌ മോറിയാക്കുന്നിന്‍െറ താഴ്‌വരയിലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രഭാതത്തിൽ യെരൂ-ബാൽ എന്ന ഗിദെയോനും കൂടെയുള്ള യോദ്ധാക്കളും എൻ-ഹരോദ് ഉറവിനരികെ പാളയമിറങ്ങി, മിദ്യാന്യരുടെ പാളയം അവർക്കു വടക്കു മോരേക്കുന്നിനു സമീപമുള്ള താഴ്വരയിലായിരുന്നു.