Judges 7:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുപോലെ മറ്റു രണ്ടു സംഘവും കാഹളം ഊതുകയും കുടങ്ങള്‍ ഉടയ്‍ക്കുകയും ചെയ്തു. അവരെല്ലാം ഇടതു കൈയില്‍ പന്തവും വലതു കൈയില്‍ കാഹളവും പിടിച്ചുകൊണ്ട് ‘സര്‍വേശ്വരനും ഗിദെയോനും വേണ്ടി ഒരു വാള്‍’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു.
Malayalam 1992 MBSI
മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങള്‍ ഉടെച്ചു; ഇടത്തു കയ്യില്‍ പന്തവും വലത്തു കയ്യില്‍ ഊതുവാന്‍ കാഹളവും പിടിച്ചുയഹോവേക്കും ഗിദെയോന്നും വേണ്ടി വാള്‍ എന്നു ആര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയുടെയും ഗിദെയോന്റെയും വാൾ എന്ന് ആർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങള്‍ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതുവാന്‍ കാഹളവും പിടിച്ചു: യഹോവയ്ക്കും ഗിദെയോനും വേണ്ടി വാള്‍ എന്ന് ആര്‍ത്തു.
Malayalam Bible POC-ML 2013
മൂന്നു ഗണങ്ങളും കാഹളം മുഴക്കി, ഭരണികള്‍ ഉടച്ചു. ഇടത്തുകൈയില്‍ പന്തവും വലത്തുകൈയില്‍ കാഹളവും പിടിച്ചു. കര്‍ത്താവിനും ഗിദെയോനും വേണ്ടി ഒരു വാള്‍ എന്ന്‌ അവര്‍ ആര്‍ത്തുവിളിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൂന്നുകൂട്ടവും കാഹളംമുഴക്കി, കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതാൻ കാഹളവും പിടിച്ചു: “യഹോവയ്ക്കും ഗിദെയോനുംവേണ്ടി ഒരു വാൾ!” എന്ന് ആർത്തു,