Judges 7:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ഗിദെയോനോടു വീണ്ടും പറഞ്ഞു: “നിന്‍റെ കൂടെയുള്ളവര്‍ ഇപ്പോഴും അധികമാണ്; അവരെ അടുത്തുള്ള ജലാശയത്തിലേക്കു നയിക്കുക. നിന്നോടൊത്ത് വരേണ്ടവരെ ഞാന്‍ വേര്‍തിരിച്ചുതരാം; അവര്‍ മാത്രം നിന്നെ അനുഗമിക്കട്ടെ. കൂടെ പോകേണ്ട എന്നു ഞാന്‍ കല്പിക്കുന്നവര്‍ നിന്നോടൊപ്പം വരരുത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ പിന്നെയും ഗിദെയോനോടു: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാൻ അവരെ പരിശോധിച്ചുതരാം; ഇവൻ നിന്നോടുകൂടെ പോരട്ടെ എന്നു ഞാൻ കല്പിക്കുന്നവൻ പോരട്ടെ; ഇവൻ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാൻ കല്പിക്കുന്നവൻ പോരേണ്ടാ എന്നു കല്പിച്ചു.
Malayalam 1992 MBSI
യഹോവ പിന്നെയും ഗിദെയോനോടുജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാന്‍ അവരെ പരിശോധിച്ചുതരാം; ഇവന്‍ നിന്നോടുകൂടെ പോരട്ടെ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരട്ടെ; ഇവന്‍ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരേണ്ടാ എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോക; അവിടെ വെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരീക്ഷിക്കും; നിന്നോടുകൂടെ പോരേണ്ടവൻ ആരെന്നും അല്ലാത്തവൻ ആരെന്നും ഞാൻ കല്പിക്കും എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെവച്ചു ഞാന്‍ അവരെ പരിശോധിച്ചുതരാം; ഇവന്‍ നിന്നോടുകൂടെ പോരട്ടെ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരട്ടെ; ഇവന്‍ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരേണ്ടാ എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവ് വീണ്ടും ഗിദെയോനോടു പറഞ്ഞു: ജനങ്ങള്‍ ഇപ്പോഴും അധികമാണ്. അവരെ ജലാശയത്തിലേക്ക് കൊണ്ടു വരുക. അവിടെവച്ച് ഞാന്‍ അവരെ നിനക്കു വേണ്ടി പരിശോധിക്കാം. ഇവന്‍ നിന്നോടുകൂടെപോരട്ടെ എന്നു ഞാന്‍ ആരെപ്പറ്റിപറയുന്നുവോ അവന്‍ നിന്നാടുകൂടെ വരട്ടെ. ഇവന്‍ നിന്നോടു കൂടെ പോരേണ്ടാ എന്ന് ഞാന്‍ ആരെക്കുറിച്ചു പറയുന്നുവോ അവന്‍ പോരേണ്ടാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യഹോവ ഗിദെയോനോട്, “ജനം ഇനിയും അധികമാകുന്നു, അവരെ വെള്ളത്തിലേക്കു കൊണ്ടുപോകുക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരിശോധിക്കാം: ‘ഇവൻ നിന്നോടുകൂടെ പോരട്ടെ,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരട്ടെ, ‘ഇവൻ നിന്നോടുകൂടെ പോരേണ്ട,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരേണ്ടതില്ല.”