Judges 8:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അദ്ദേഹം സുക്കോത്ത്നിവാസികളുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “ക്ഷീണിച്ചു തളര്‍ന്നിരിക്കുന്ന നിന്‍റെ ആളുകള്‍ക്ക് ആഹാരം കൊടുക്കാന്‍ തക്കവിധം സേബായെയും സല്‍മുന്നയെയും നീ കീഴടക്കി കഴിഞ്ഞുവോ; നിങ്ങള്‍ എന്നെ പരിഹസിച്ചില്ലേ? ഇതാ, സേബായും സല്‍മുന്നയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ സുക്കോത്ത് നിവാസികളുടെ അടുക്കല്‍ ചെന്നുക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകള്‍ക്കു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു നിങ്ങള്‍ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സല്‍മുന്നയും ഇതാ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്ന്: “ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്ക് ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന് സേബഹും സൽമുന്നയും നിന്റെ അധികാരത്തിൻ കീഴിൽ ആകുന്നുവോ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ പരിഹസിച്ച സേബഹും സൽമുന്നയും ഇതാ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്‍റെ ആളുകള്‍ക്കു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിനു സേബഹിന്‍റെയും സൽമുന്നയുടെയും കൈകള്‍ നിന്‍റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങള്‍ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഗിദെയോന്‍ സുക്കോത്തില്‍ച്ചെന്ന് അവിടുത്തെ ജനങ്ങളോടു പറഞ്ഞു: ഇതാ സേബായും സല്‍മുന്നായും. ക്‌ഷീണി ച്ചഭടന്‍മാര്‍ക്ക് ഭക്‌ഷണംകൊടുക്കാന്‍ സേബായും സല്‍മുന്നായും നിന്‍െറ കൈകളില്‍പെട്ടുകഴിഞ്ഞോ എന്നു പറഞ്ഞ് നിങ്ങള്‍ അധിക്‌ഷേപിച്ചില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ഗിദെയോൻ സൂക്കോത്ത് നിവാസിളുടെ അടുക്കൽവന്ന്, “ ‘സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നീ കൈവശപ്പെടുത്തിക്കഴിഞ്ഞില്ലല്ലോ?’ അങ്ങനെയെങ്കിൽ ഞങ്ങൾ തളർന്നിരിക്കുന്ന നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യം എന്തെന്നു നിങ്ങൾ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ” എന്നു പറഞ്ഞു.