Judges 8:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് തന്‍റെ ആദ്യജാതനായ യേഥെരിനോടു പറഞ്ഞു: “എഴുന്നേറ്റ് അവരെ കൊല്ലുക.” എന്നാല്‍ അവന്‍ നന്നെ ചെറുപ്പമായിരുന്നതുകൊണ്ട് വാള്‍ എടുക്കാന്‍ മടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോടു: എഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാൾ ഊരാതെ നിന്നു.
Malayalam 1992 MBSI
പിന്നെ അവന്‍ തന്റെ ആദ്യജാതനായ യേഥെരിനോടുഎഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാല്‍ അവന്‍ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള്‍ ഊരാതെ നിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്ന് പറഞ്ഞു; എന്നാൽ അവൻ യുവാവ് ആകകൊണ്ടു പേടിച്ച് വാൾ ഊരാതെ നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ തന്‍റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവന്‍ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള്‍ ഊരാതെ നിന്നു.
Malayalam Bible POC-ML 2013
തന്‍െറ ആദ്യജാതനായയഥറിനോട്‌ ഗിദെയോന്‍ പറഞ്ഞു: എഴുന്നേ റ്റ്‌ അവരെ കൊല്ലുക; എന്നാല്‍, ആയുവാവ്‌ വാള്‍ ഊരിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അയാൾ തന്റെ ആദ്യജാതനായ യേഥെരിനോട്, “അവരെ കൊല്ലുക!” എന്നു പറഞ്ഞു; എന്നാൽ യേഥെർ നന്നേ ചെറുപ്പമായിരുന്നതുകൊണ്ടും ഭയപ്പെട്ടിരുന്നതുകൊണ്ടും വാൾ ഊരിയില്ല.