Judges 8:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്യര്‍ അങ്ങനെ മിദ്യാന്യരെ പൂര്‍ണമായി തോല്പിച്ചു; അവര്‍ പിന്നീടൊരിക്കലും ഇസ്രായേല്യര്‍ക്കെതിരെ തല ഉയര്‍ത്തിയില്ല. ഗിദെയോന്‍ മരിക്കുന്നതുവരെ നാല്പതു വര്‍ഷം നാട്ടില്‍ സമാധാനം നിലനിന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽമക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
Malayalam 1992 MBSI
എന്നാല്‍ മിദ്യാന്‍ തലപൊക്കാതവണ്ണം യിസ്രായേല്‍ മക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽമക്കൾക്ക് കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിനു നാല്പതു വർഷം സ്വസ്ഥതയുണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ മിദ്യാന്‍ തല പൊക്കാതവണ്ണം യിസ്രായേൽമക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്‍റെ കാലത്തു ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
Malayalam Bible POC-ML 2013
വീണ്ടും തലയുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഗിദെയോന്‍െറ കാലത്ത്‌ നാല്‍പതു വര്‍ഷം ദേശത്ത്‌ ശാന്തിയുണ്ടായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മിദ്യാൻ ഇസ്രായേൽജനത്തിനു കീഴടങ്ങി, പിന്നെ തലപൊക്കിയതുമില്ല, ഗിദെയോന്റെ ജീവിതകാലത്തു നാൽപ്പതുവർഷം ദേശത്തു സ്വസ്ഥതയുണ്ടായി.