Judges 9:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശെഖേംനിവാസികള്‍ അബീമേലെക്കിനെതിരായി മലമുകളില്‍ പതിയിരിപ്പുകാരെ നിയോഗിച്ചു; അവര്‍ ആ വഴിക്കു കടന്നുപോകുന്നവരെ കവര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഈ വിവരം അബീമേലെക്ക് അറിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശെഖേംപൗരന്മാർ മലമുകളിൽ അവന്നു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടി വഴിപോകുന്ന എല്ലാവരോടും കവർച്ച തുടങ്ങി; ഇതിനെക്കുറിച്ചു അബീമേലെക്കിന്നു അറിവുകിട്ടി.
Malayalam 1992 MBSI
ശെഖേംപൌരന്മാര്‍ മലമുകളില്‍ അവന്നു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര്‍ തങ്ങളുടെ സമീപത്തുകൂടി വഴിപേുകന്ന എല്ലാവരോടും കവര്‍ച്ച തുടങ്ങി; ഇതിനെക്കുറിച്ചു അബീമേലെക്കിന്നു അറിവുകിട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശെഖേംപൌരന്മാർ മലമുകളിൽ അവന് വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടി വഴിപോകുന്ന എല്ലാവരേയും കവർച്ച ചെയ്തു; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവു കിട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശെഖേംപൗരന്മാര്‍ മലമുകളിൽ അവനു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര്‍ തങ്ങളുടെ സമീപത്തുകൂടെ വഴിപോകുന്ന എല്ലാവരോടും കവര്‍ച്ച തുടങ്ങി; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവു കിട്ടി.
Malayalam Bible POC-ML 2013
ഷെക്കെംകാര്‍ മലമുകളില്‍ അവനെതിരേ ആളുകളെ പതിയിരുത്തി; ആ വഴിയെ കടന്നുപോയ എല്ലാവരെയും അവര്‍ കൊള്ളയടിച്ചു. ഇത് അബിമെലക്ക് അറിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശേഖേം പൗരന്മാർ അയാൾക്കു വിരോധമായി മലമുകളിൽ ആളുകളെ പതിയിരുത്തി. ഇവർ ആ വഴി പോകുന്ന എല്ലാവരെയും കവർച്ചചെയ്തു; ഇതിനെക്കുറിച്ച് അബീമെലെക്കിന് അറിവുകിട്ടി.