Judges 9:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏബെദിന്‍റെ പുത്രനായ ഗാല്‍ പുറത്തുവന്നു പട്ടണവാതില്‌ക്കല്‍ നിന്നു. അതുകണ്ട അബീമേലെക്കും കൂടെയുള്ള പടയാളികളും ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏബെദിന്റെ മകനായ ഗാൽ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പിൽനിന്നു എഴുന്നേറ്റു.
Malayalam 1992 MBSI
ഏബെദിന്റെ മകനായ ഗാല്‍ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കല്‍ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏബെദിന്റെ മകൻ ഗാൽ പുറപ്പെട്ട് പട്ടണവാതിൽക്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള ജനവും പതിയിരിപ്പിൽ നിന്ന് എഴുന്നേറ്റു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏബെദിന്‍റെ മകനായ ഗാൽ പുറപ്പെട്ട് പട്ടണത്തിന്‍റെ ഗോപുരത്തിങ്കൽ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു.
Malayalam Bible POC-ML 2013
ഗാല്‍ പുറത്തുവന്നു നഗരകവാടത്തിന്‍െറ മുന്‍പില്‍ നിലയുറപ്പിച്ചു. അബിമെലക്കും സൈന്യവും ഒളിയിടങ്ങളില്‍ നിന്നെഴുന്നേറ്റു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏബെദിന്റെ മകനായ ഗാൽ പുറത്തുവന്ന് നഗരകവാടത്തിൽ നിലയുറപ്പിച്ചു. ഉടനെ അബീമെലെക്കും കൂടെയുള്ള സൈന്യവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു.