Judges 9:38 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സെബൂല്‍ അവനോടു പറഞ്ഞു: “നാം സേവിക്കാന്‍തക്കവിധം അബീമേലെക്ക് ആര് എന്നു പറഞ്ഞ നിന്‍റെ നാവ് എവിടെ? നീ പുച്ഛിച്ച ഭടജനങ്ങള്‍ അല്ലേ ഇവര്‍? നീ ഇപ്പോള്‍ ഇവരോടു പൊരുതുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സെബൂൽ അവനോടു: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവൻ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.
Malayalam 1992 MBSI
സെബൂല്‍ അവനോടുനാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവന്‍ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്ന് പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇത് നീ പുച്ഛിച്ച ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോട് പൊരുതുക എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവന്‍ ആരെന്നു പറഞ്ഞ നിന്‍റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ട് അവരോടു പൊരുതുക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
സെ ബൂള്‍ ചോദിച്ചു: നിന്‍െറ പൊങ്ങച്ചം ഇപ്പോള്‍ എവിടെ? നാം സേവിക്കാന്‍ അബിമെലക്ക്‌ ആരെന്ന്‌ നീയല്ലേ ചോദിച്ചത്‌? നീ അധിക്‌ഷേപി ച്ചജനമല്ലേ ഇത്‌? നീ തന്നെ പോയി അവരോട്‌ പൊരുതുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സെബൂൽ അവനോട്, “നാം അബീമെലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്നു പറഞ്ഞ നിന്റെ പൊങ്ങച്ചം ഇപ്പോൾ എവിടെ? ഇത് നീ പരിഹസിച്ച പുരുഷന്മാർ അല്ലേ? പോയി, അവരോട് യുദ്ധംചെയ്യുക!” എന്നു പറഞ്ഞു.