Judges 9:48 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ പടയാളികളോടുകൂടി അബീമേലെക്ക് സല്മോന്‍ മലയിലേക്കു പോയി. അയാള്‍ കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വച്ചു. അതിനുശേഷം കൂടെയുള്ള പടയാളികളോടു “ഞാന്‍ ചെയ്തതുപോലെതന്നെ നിങ്ങളും വേഗം ചെയ്യുക” എന്നു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വെച്ചു, തന്റെ പടജ്ജനത്തോടു: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‌വിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോന്‍ മലയില്‍ കയറി; അബീമേലെക് കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വെച്ചു, തന്റെ പടജ്ജനത്തോടുഞാന്‍ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്ത് ഒരു മരക്കൊമ്പ് വെട്ടി ചുമലിൽ വെച്ചു, തന്റെ ജനത്തോട്: ഞാൻ ചെയ്തത് നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‌വിൻ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സൽമോന്‍മലയിൽ കയറി; അബീമേലെക് കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വച്ചു, തന്‍റെ പടജ്ജനത്തോട്: ഞാന്‍ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
സല്‍മോന്‍മലയിലേക്ക് അബിമെലക്ക് പടയാളികളുമായിപ്പോയി. അവന്‍ കോടാലികൊണ്ട് ഒരുകെട്ട് വിറക് വെട്ടിയെടുത്തു. അത് തോളില്‍ എടുത്ത്, കൂടെയുള്ളവരോട് ഞാന്‍ ചെയ്‌തതുപോലെവേഗം നിങ്ങളും ചെയ്യുവിന്‍ എന്നുപറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബീമെലെക്കും കൂടെയുള്ള ജനവും സൽമോൻ പർവതത്തിൽ കയറി; അദ്ദേഹം കോടാലി എടുത്ത് ഒരു മരത്തിലെ ചില കൊമ്പുകൾ വെട്ടി ചുമലിൽവെച്ചു. തന്നോടുകൂടെയുള്ളവരോട്, “വേഗം! ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യുക!” എന്നു പറഞ്ഞു.