Lamentations 1:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കടന്നുപോകുന്നവരേ, ഇതു നിങ്ങള്‍ക്കു നിസ്സാരമെന്നോ? സര്‍വേശ്വരന്‍ അവിടുത്തെ ഉഗ്രരോഷത്താല്‍ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങൾക്കു ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്കു അവൻ വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!
Malayalam 1992 MBSI
കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങള്‍ക്കു ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തില്‍ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്കു അവന്‍ വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിന്‍!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് അവിടുന്ന് വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്ന് നോക്കുവിൻ!”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങള്‍ക്ക് ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് അവന്‍ വരുത്തിയ വ്യസനംപോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിന്‍!
Malayalam Bible POC-ML 2013
കടന്നുപോകുന്നവരേ,നിങ്ങള്‍ക്കിതു നിസ്‌സാരമാണോ? നോക്കിക്കാണുവിന്‍, ഞാന്‍ അനുഭവിക്കുന്ന ദുഃഖത്തിനു തുല്യമായ, കര്‍ത്താവ് തന്‍െറ ഉഗ്രകോപത്തിന്‍െറ നാളില്‍ എന്‍െറ മേല്‍ വരുത്തിയദുഃഖത്തിനു തുല്യമായ, ദുഃഖമുണ്ടോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? ചുറ്റുമൊന്നു നോക്കിക്കാണുക. യഹോവ തന്റെ ഉഗ്രകോപത്തിന്റെ ദിവസത്തിൽ എനിക്ക് വരുത്തിയ ദുഃഖംപോലൊരു ദുഃഖമുണ്ടോ?