Lamentations 1:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എന്‍റെ അകൃത്യങ്ങള്‍ ചേര്‍ത്തുകെട്ടി, നുകമാക്കി എന്‍റെ ചുമലില്‍ വച്ചു. സര്‍വേശ്വരന്‍ എന്‍റെ ശക്തി ക്ഷയിപ്പിച്ചു. എനിക്ക് എതിര്‍ത്തു നില്‌ക്കാന്‍ കഴിയാത്തവരുടെ കൈയില്‍ എന്നെ ഏല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ അതിക്രമങ്ങളുടെ നുകം അവൻ സ്വന്തകയ്യാൽ പിണെച്ചിരിക്കുന്നു; അവ എന്റെ കഴുത്തിൽ പിണെഞ്ഞിരിക്കുന്നു; അവൻ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്കു എതിർത്തുനില്പാൻ കഴിയാത്തവരുടെ കയ്യിൽ കർത്താവു എന്നെ ഏല്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
എന്റെ അതിക്രമങ്ങളുടെ നുകം അവന്‍ സ്വന്തകയ്യാല്‍ പിണെച്ചിരിക്കുന്നു, അവ എന്റെ കഴുത്തില്‍ പിണെഞ്ഞിരിക്കുന്നു; അവന്‍ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്കു എതിര്‍ത്തുനില്പാന്‍ കഴിയാത്തവരുടെ കയ്യില്‍ കര്‍ത്താവു എന്നെ ഏല്പിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു; അവ എന്റെ കഴുത്തിൽ അമർന്നിരിക്കുന്നു; അവിടുന്ന് എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്ക് എതിർത്തുനില്പാൻ കഴിയാത്തവരുടെ കയ്യിൽ കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ അതിക്രമങ്ങളുടെ നുകം അവന്‍ സ്വന്തകൈയാൽ പിണച്ചിരിക്കുന്നു; അവ എന്‍റെ കഴുത്തിൽ പിണഞ്ഞിരിക്കുന്നു; അവന്‍ എന്‍റെ ശക്തി ക്ഷയിപ്പിച്ചു; എനിക്ക് എതിര്‍ത്തുനില്പാന്‍ കഴിയാത്തവരുടെ കൈയിൽ കര്‍ത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
എന്‍െറ അകൃത്യങ്ങള്‍ ഒരു നുകമായി കെട്ടി, അവിടുത്തെ കരം അവ ഒരുമിച്ചുചേര്‍ത്തു. അവ എന്‍െറ കഴുത്തില്‍വച്ചു. എന്‍െറ ശക്‌തി അവിടുന്ന്‌ചോര്‍ത്തിക്കളഞ്ഞു. എനിക്ക്‌ എതിര്‍ത്തു നില്‍ക്കാന്‍ ആവാത്തവരുടെ കൈയില്‍ കര്‍ത്താവ്‌ എന്നെ ഏല്‍പിച്ചുകൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ പാപങ്ങൾ ഒരു നുകത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു; അവിടത്തെ കരങ്ങളാൽ അവയെ ഒന്നിച്ചു പിണച്ചിരിക്കുന്നു. അവ എന്റെ കഴുത്തിന്മേൽ അമർന്നു, കർത്താവ് എന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു. എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവർക്ക് അവിടന്ന് എന്നെ കൈമാറിയിരിക്കുന്നു.